കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി മുതിർന്ന നേതാക്കൾ രംഗത്തെത്തി. ഫണ്ട് കൈകാര്യം ചെയ്തതിൽ കണക്കെഴുത്തിലെ ചില പിഴവുകൾ മാത്രമാണ് ഉണ്ടായതെന്നാണ് എം.എ. ബേബി പറഞ്ഞത്. (CPM has no way of protecting the guilty, MA Baby on martyrs fund scam controversy)
പാർട്ടി ഈ വിഷയം നേരത്തെ തന്നെ പരിശോധിച്ചതാണ്. കണക്കെഴുത്തിലെ ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് അവിടെ ഉണ്ടായത്. എങ്കിലും, തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കുന്ന രീതി സി.പി.എമ്മിനില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷമായ വിമർശനമാണ് ജയരാജൻ ഉന്നയിച്ചത്. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. അദ്ദേഹം ശത്രുക്കളുടെ കോടാലിക്കൈയായി മാറി. എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റായ നടപടിയാണ് എന്നും അദ്ദേഹം പറഞ്ഞു.