കണ്ണൂർ: തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെ പ്രതികളുടെ ഫോട്ടോയെടുത്ത സി.പി.എം. വനിതാ നേതാവ് കസ്റ്റഡിയിലായി. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണായ കെ.പി. ജ്യോതിയാണ് പിടിയിലായത്.(CPM female leader in custody after taking photos of accused in courtroom)
പ്രതികളുടെ ദൃശ്യം പകർത്തുന്നതിനിടെ ജഡ്ജിയാണ് ഇവരെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്. തുടർന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധനരാജ് വധക്കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരുകയാണ്.