കണ്ണൂർ : സീറ്റ് കിട്ടാതായതോടെ വിമത സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. പയ്യന്നൂർ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
പയ്യന്നൂർ നഗരസഭയിലെ 36ാം വാർഡിലേക്കാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സി മത്സരിക്കുന്നത്. കോൺഗ്രസ് (എസ്)ലെ പി ജയൻ ആണ് വാർഡിലെ എൽഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി. പാർട്ടി നിർദ്ദേശങ്ങളെയും മുന്നണി തീരുമാനങ്ങളെയും ലംഘിച്ച് മത്സരരംഗത്ത് തുടർന്നതിനെ തുടർന്നാണ് സി. വൈശാഖിനെതിരെ സി.പി.എം. ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.