'കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും പാർട്ടിക്കറിയാം, വേണേൽ പഠിച്ചാൽ മതി, എന്നെപ്പറ്റി ശരിക്കും അറിയാമോ ?': വിദ്യാർത്ഥികൾക്ക് നേരെ ഭീഷണിയുമായി CPM ജില്ലാ സെക്രട്ടറി |CPM

പിടിഎക്കാർ പറയുന്നതു കേട്ട് വിദ്യാർഥികൾ ‘തുള്ളാൻ നിന്നാൽ’ നിങ്ങളുടെ 2 വർഷം നഷ്ടപ്പെടുമെന്നും സെക്രട്ടറി പരിഹസിച്ചു.
'കൊണ്ടുവന്ന കോളേജ് പൂട്ടിക്കാനും പാർട്ടിക്കറിയാം, വേണേൽ പഠിച്ചാൽ മതി, എന്നെപ്പറ്റി ശരിക്കും അറിയാമോ ?': വിദ്യാർത്ഥികൾക്ക് നേരെ ഭീഷണിയുമായി CPM ജില്ലാ സെക്രട്ടറി |CPM
Published on

ഇടുക്കി : ഇടുക്കി ഗവ. നഴ്സിങ് കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. ‘‘വേണേൽ പഠിച്ചാൽ മതി, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം.’’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം നൽകിയ, പൈനാവിലുള്ള ഹോസ്റ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ കഴിഞ്ഞ 16ന് സമരം നടത്തിയത്.(CPM district secretary threatens students about closing the college )

തുടർന്ന് കഴിഞ്ഞ 18ന് കലക്ടറുടെ ഓഫിസിൽ നടത്താനിരുന്ന യോഗം, കലക്ടർ ഇല്ലാത്തതിനാൽ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ ചെറുതോണിയിലെ ഓഫിസിലേക്ക് മാറ്റുകയായിരുന്നു. കോളജ് പ്രിൻസിപ്പൽ, 2 അധ്യാപകർ, പിടിഎ പ്രസിഡന്റ്, 2 പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, 5 വിദ്യാർഥി പ്രതിനിധികൾ എന്നിവർ പാർട്ടി ഓഫിസിലെ യോഗത്തിൽ പങ്കെടുത്തു.

പൈനാവിലുള്ള ഹോസ്റ്റൽ വിട്ടുകിട്ടണമെന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യത്തോട് ജില്ലാ സെക്രട്ടറിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘നിങ്ങൾ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല, ഞങ്ങളുടെ സർക്കാരാണ് നഴ്സിങ് കോളജ് കൊണ്ടുവന്നതെങ്കിൽ അത് ഇല്ലാതാക്കാനും ഞങ്ങൾക്കറിയാം. ഞങ്ങൾ ഒരുക്കിത്തരുന്ന താമസസൗകര്യത്തിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ നഴ്സിങ് കോളജ് പാർട്ടിക്കാർ വേണ്ടെന്നുവയ്ക്കും.’’

പിടിഎക്കാർ പറയുന്നതു കേട്ട് വിദ്യാർഥികൾ ‘തുള്ളാൻ നിന്നാൽ’ നിങ്ങളുടെ 2 വർഷം നഷ്ടപ്പെടുമെന്നും സെക്രട്ടറി പരിഹസിച്ചു. നഷ്ടം വിദ്യാർഥികൾക്ക് മാത്രമാണെന്നും എന്ത് സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം കടുപ്പിച്ചു പറഞ്ഞു. കൂടാതെ, വിദ്യാർഥികൾക്കു വേണ്ടി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ‘‘എന്നെപ്പറ്റി ശരിക്കും അറിയാമോ?’’ എന്ന ഭീഷണി മുഴക്കിയെന്നും യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com