കൊല്ലം : കൊല്ലം കടയ്ക്കലിൽ സിപിഎം കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സംഭവത്തിൽ സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേറ്റു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു.
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകനായ അൻസറിൻ്റെ കട ഡിവെെഎഫ്ഐ പ്രവര്‍ത്തക്കാർ അടിച്ച് പൊളിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.