'CPM ക്രിമിനൽ ഗൂഢാലോചന നടത്തി': മുട്ടട വാർഡ് വോട്ട് വിവാദത്തിൽ VD സതീശൻ | CPM

തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
CPM carried out a criminal conspiracy, VD Satheesan on Muttada ward vote controversy
Published on

തിരുവനന്തപുരം: കോർപ്പറേഷനിലെ മുട്ടട വാർഡ് യു.ഡി.എഫ്. സ്ഥാനാർഥി വൈഷ്ണ സുരേഷിൻ്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് പിന്നിൽ സി.പി.എം. ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(CPM carried out a criminal conspiracy, VD Satheesan on Muttada ward vote controversy_

നേരിട്ടുള്ള പങ്ക്: തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം. നേതാക്കൾക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ട്. കോർപ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥർ കൂടി ഈ ക്രിമിനൽ പ്രവൃത്തിയിൽ പങ്കാളികളാണ്.

ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലാത്തപക്ഷം യു.ഡി.എഫ്. നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ച് കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ ഉദ്യോഗസ്ഥതലത്തിലെ ഗുരുതര വീഴ്ചകൾ എടുത്ത് പറയുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സി.പി.എം. പ്രാദേശിക നേതാവിൻ്റെ പരാതിയിൽ കോർപ്പറേഷൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ തീർത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിൻ്റെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥൻ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിയറിംഗ് സമയത്ത് വൈഷ്ണ നൽകിയ രേഖകൾ ഒന്നും ഉദ്യോഗസ്ഥൻ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാന്നിധ്യത്തിൽ സി.പി.എം. പ്രാദേശിക നേതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വോട്ട് വെട്ടിയത്. സി.പി.എമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥർക്ക് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്ന് സതീശൻ പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണം. ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കണം. "എക്കാലത്തും സി.പി.എം. ഭരണത്തിലുണ്ടാകില്ലെന്നും, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥർ ഓർക്കണമെന്നും" പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com