സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു |murder attempt

കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ മിഥുനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
murder attempt
Published on

തൃശൂർ : തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ മിഥുനാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മളോർകടവ് കോതൊട്ട് അമ്പലത്തിന് സമീപത്താണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.ലഹരിക്കടിമകളായ പ്രതികൾ മിഥുന്റെ സഹോദരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായി ആക്രമമെന്ന് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com