പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ടയിലെ പന്തളത്ത് സി.പി.എം. നേതൃത്വത്തിന് തിരിച്ചടി. സി.പി.എം. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ. ഹരിയും കുടുംബവുമാണ് ബി.ജെ.പിയിൽ ചേർന്നത്.(CPM branch secretary and family join BJP in Pathanamthitta)
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കെ. ഹരിയുടെ ഭാര്യ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള പ്രക്രിയകൾ നടക്കുന്നതിനിടയിലെ ഈ കൂറുമാറ്റം രാഷ്ട്രീയമായി വലിയ ചർച്ചയാവുകയാണ്.