തൃശൂർ : വോട്ട് ക്രമക്കേട് സംബന്ധിച്ച് ചൊവ്വാഴ്ച തൃശൂരിൽ നടന്ന ബി ജെ പി- സി പി എം സംഘർഷത്തിൽ നടപടി. സംഭവത്തിൽ 70 പേർക്കെതിരെ കേസെടുത്തു. (CPM - BJP Clash in Thrissur)
നടപടി ഉണ്ടായിരിക്കുന്നത് 40 ബി ജെ പി പ്രവർത്തകർക്കും, 30 സി പി എം പ്രവർത്തകർക്കും എതിരെയാണ്. ജസ്റ്റിൻ ജേക്കബിനടക്കം മൂന്ന് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.