തിരുവനന്തപുരം : ശബരിമല ശ്രീകോവിൽ കൊള്ളയടിച്ച സംഭവത്തിൽ സിപിഎം അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് തെളിയിക്കുന്നതാണ് എ. പത്മകുമാറിന്റെ അറസ്റ്റ് എന്ന് വി. മുരളീധരൻ. ദേവസ്വം ബോർഡിന്റെ പേരിൽ സിപിഎം ശബരിമലയിൽ നിയോഗിച്ചത് ഒരു കൊള്ളസംഘത്തെയാണോ എന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായശേഷവും പത്മകുമാറിനെ സംരക്ഷിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശ്രമിക്കുന്നത്. ഇതിനർത്ഥം അന്വേഷണം മുന്നോട്ടുപോയാൽ കൂടുതൽ ഉന്നതർ കുടുങ്ങും എന്ന് വ്യക്തമാകുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അറസ്റ്റിലായ പശ്ചാത്തലത്തിൽ കേസിൽ മുൻ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്ന് കാര്യത്തിൽ ഉറപ്പാണ്.
പത്മകുമാറിനെയും വാസുവിനെയും പ്രശാന്തിനെയും സംരക്ഷിക്കാൻ ശ്രമിച്ച സിപിഎമ്മിന് ഇതിൽ എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഈ കൊള്ളക്കാർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നറിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിൻറെ വിശ്വാസത്തെയും ക്ഷേത്രങ്ങളെയും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.