
കോഴിക്കോട് : സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ എസ് ഐ ആറിൽ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് പറഞ്ഞ് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്‌ണൻ. ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാടാണ് അറിയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(CPM against SIR in Kerala)
ബി ജെ പി ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ബീഹാറിലെപ്പോലെ കേരളത്തിലും അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ല എന്ന് ടി പി രാമകൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു.