CPM : 'ഷാഫിക്ക് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റിനോട് വ്യക്തിവിരോധം': CPM

CPM : 'ഷാഫിക്ക് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റിനോട് വ്യക്തിവിരോധം': CPM

ഷാഫി പറമ്പിലിൻ്റെ ഷോ ഇവിടെ അനുവദിക്കില്ല എന്നും, കെ മുരളീധരനോ മുല്ലപ്പള്ളിയോ ആയിരുന്നു എംപി എങ്കിൽ ഈ വിഷയം ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞ സി പി എം നേതാവ്, ഷാഫിയെ കോൺഗ്രസ് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
Published on

കോഴിക്കോട് : പേരാമ്പ്രയിൽ മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പറഞ്ഞ് സി പി എം. ഷാഫി പറമ്പിലിന് പേരാമ്പ്രയിലെ പഞ്ചായത്ത് പ്രസിഡൻ്റിനോട് വ്യക്തിവിരോധം ഉണ്ടെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് പറഞ്ഞത്.(CPM against Shafi Parambil MP on the clash )

അദ്ദേഹത്തെ ഹർത്താൽ ദിനത്തിൽ കയ്യേറ്റം ചെയ്‌തെന്നും ഇയാൾ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു ഇയാളുടെ പ്രതികരണം. പോലീസ് നടപടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ ലിസ്റ്റ് കൊടുക്കുന്ന പരിപാടി സി പി എമ്മിന് ഇല്ലന്നും അദ്ദേഹം വ്യക്തമാക്കി.

ഷാഫി പറമ്പിലിൻ്റെ ഷോ ഇവിടെ അനുവദിക്കില്ല എന്നും, കെ മുരളീധരനോ മുല്ലപ്പള്ളിയോ ആയിരുന്നു എംപി എങ്കിൽ ഈ വിഷയം ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞ സി പി എം നേതാവ്, ഷാഫിയെ കോൺഗ്രസ് തിരുത്തണമെന്നും ആവശ്യപ്പെട്ടു.

Times Kerala
timeskerala.com