
തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ നടത്തിയ സ്വകാര്യ ആശുപത്രി പരാമർശത്തിൽ സി പി എമ്മിൽ അതൃപ്തി. ഇത് അനാവശ്യമായ പ്രസ്താവനയാണെന്നും, പ്രതിപക്ഷത്തിന് ആയുധം നൽകുന്ന രീതിയിൽ ഉള്ളതാണെന്നും നേതൃത്വം വിലയിരുത്തുന്നു. (CPM against Saji Cherian’s private hospital remarks)
മന്ത്രിയുടെ പ്രസ്താവന പൊതുജനാരോഗ്യ മികവിനെ നിഴലിൽ ആക്കിയെന്നാണ് സി പി എമ്മിൻ്റെ നിലപാട്.
സജി ചെറിയാൻ പറഞ്ഞത് തൻ്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണ് എന്നാണ്.