തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപകരണ പ്രതിസന്ധിയെ കുറിച്ച് തുറന്ന് പറഞ്ഞ ഡോക്ടർ ഹാരിസിനെ കടന്നാക്രമിച്ച് സി പി എം. മന്ത്രിമാരും നേതാക്കളുമെല്ലാം അദ്ദേഹത്തെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. (CPM against Dr. Harris)
എതിരാളിയായി കണ്ടുള്ള നീക്കം മുഖ്യമന്ത്രി അദ്ദേഹത്തെ വിമർശിച്ചതോടെയാണ്. എന്നാൽ, ഹാരിസിൻ്റെ പ്രവൃത്തി കുനിഷ്ട് ആയി തോന്നുന്നില്ല എന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്.