പാലക്കാട് : യുവനേതാവിനെതിരായ ആരോപണത്തിൽ സി പി എം ജില്ലാ സെക്രട്ടറി എൻ എൻ സുരേഷ് ബാബു പറഞ്ഞത് കേരളത്തിലെ കോൺഗ്രസിലെ അഴുക്കിനെക്കുറിച്ചല്ല ചർച്ച ചെയ്യേണ്ടത് എന്നാണ്. (CPM about allegations against Congress leader)
ഇതിന് സി പി എമ്മല്ല മറുപടി പറയേണ്ടതെന്നും, ദുഷിച്ചു നാറിയ നേതാവിനെക്കുറിച്ച് തങ്ങൾ എന്ത് പറയാനാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ഇയാൾ യുവതിയെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചത് ശാപ്പാടടിക്കാൻ ആണോയെന്ന് ചോദിച്ച അദ്ദേഹം, ഇത്തരം ആളുകൾ നാടിൻ്റെ തലപ്പത്തേക്ക് വരുന്നത് ആപത്താണ് എന്നും കൂട്ടിച്ചേർത്തു.
ഇയാളെ ചാനൽ ചർച്ചയ്ക്ക് വിളിക്കുമ്പോൾ സൂക്ഷിക്കണമെന്നും വനിതാ അവതാരകരെ ഇയാൾക്കൊപ്പം ചർച്ചയ്ക്ക് ഇരുത്തരുത് എന്നും അദ്ദേഹം വിമർശിച്ചു.