കണ്ണൂർ : 13 വർഷമായി വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സി പി എം പ്രവർത്തകൻ അന്തരിച്ചു. 2012 ഫെബ്രുവരി 21നാണ് അദ്ദേഹത്തെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചത്. മരിച്ചത് കണ്ണൂർ അരിയിൽ സ്വദേശിയായ വള്ളേരി മോഹനൻ ആണ്. (CPIM worker died 13 years after attack of Muslim League)
അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായ ആക്രമണമാണ് മോഹനന് നേർക്കുണ്ടായത്. ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.