കണ്ണൂർ : ബി.എൽ.ഒ അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഐഎം ഭീഷണിയെ തുടർന്നെന്ന് ശബ്ദസംഭാഷണങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റ് വൈശാഖും അനീഷ് ജോർജും തമ്മിലുള്ള ശബ്ദസംഭാഷണമാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പുറത്തുവിട്ടത്.
തനിക്ക് സമ്മർദമുണ്ടെന്ന് സംഭാഷണത്തിൽ അനീഷ് ജോർജ് സഹ ബിഎൽഒ വൈശാഖിനോട് പറയുന്നുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാർക്ക് പകരം സിപിഐഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയാണ് ഫോം വിതരണത്തിനായി അനീഷിനൊപ്പം പോയതെന്ന് ഡി സി സി പ്രസിഡന്റ് ആരോപിച്ചു.
സിപിഎം ബി.എൽ.ഒ മാരെ നിയന്ത്രിച്ച് കള്ളവോട്ട് ചെയ്യാറുണ്ട്. അതിന് സാഹചര്യം ഒരുക്കാൻ ബിഎൽഒ അനീഷ് ജോർജിനെ അവർ ഭീഷണിപ്പെടുത്തി സമർദ്ദത്തിലായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ചന്ദ്രൻ അനീഷിന് ഒപ്പം വീടുകളിൽ ഫോം നൽകാൻ പോയിരുന്നു. രണ്ടാം ദിവസം ഡിവൈഎഫ്ഐ നേതാവ് പ്രജോദ് ഒപ്പം പോയി മാർട്ടിൻ ജോർജ് പറഞ്ഞു.
അതേ സമയം, ബിഎൽഒമാർക്ക് ടാർഗറ്റ് ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. പത്തനംതിട്ട ജില്ലയിലെ ബിഎൽഒമാർക്ക് ഒരു ഇആർഒ അയച്ച ശബ്ദസന്ദേശം പുറത്ത് വന്നത്. അവധി എടുക്കാൻ പാടില്ല, ടാർഗറ്റ് ക്യത്യമാക്കണം, സംസ്ഥാന ശരാശരിക്ക് താഴെ പോകരുത്.
എസ്ഐആർ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയാൽ അച്ചടക്കനടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുന്നതാണ് പുറത്തുവന്നിരിക്കുന്ന സന്ദേശം. ബിഎൽഒമാരുടെയും സൂപ്രവൈസർമാരുടെയും ജോലിയുടെ കാഠിന്യം തെളിയിക്കുന്നതാണ് ഓഡിയോ. പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിനെ തുടര്‍ന്ന് ബിഎൽഒമാർ നേരിടുന്ന പ്രതിസന്ധികളെപറ്റി വലിയ വിമർശനങ്ങളാണ് ഉയരുന്നത്.