സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; പുതിയ ​ഗവർണർ നിയമനം ചർച്ചയാകും | CPIM State Secretariat Meeting

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; പുതിയ ​ഗവർണർ നിയമനം ചർച്ചയാകും | CPIM State Secretariat Meeting
Published on

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ആരിഫ് മുഹമ്മദ് ഖാന് പകരം ഗവർണർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചത് സെക്രട്ടേറിയറ്റിൽ ചർച്ചയാകും. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറാണ് കേരള ഗവർണറായി ചുമതലയേൽക്കുക. ആർഎസ്എസ് പ്രവർത്തകനായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിച്ചതിനെക്കാൾ വലിയ പ്രതിസന്ധി തീർക്കുമോയെന്ന് സിപിഐഎമ്മിന് ആശങ്കയുണ്ട്. (CPIM State Secretariat Meeting)

പൂർത്തിയായ ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും യോഗത്തിന്റെ അജണ്ടയിൽ ഉണ്ടാകും. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും വന നിയമ ഭേദഗതി വിവാദവും അജണ്ടയിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com