കൊച്ചി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊതുകുകളുളള സ്ഥലമായി കൊച്ചിയെ സിപിഐഎം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരുവുനായ്ക്കൾ കൂടുതലുളള, ചെറുമഴ പെയ്താൽ പോലും വെളളത്തിൽ മുങ്ങുന്ന സ്ഥലമായി കൊച്ചി മാറി.
യുഡിഎഫ് ഭരണകാലത്ത് നേടിയെടുത്ത പണംവെച്ചാണ് ഇപ്പോഴത്തെ കോർപ്പറേഷൻ ഭരണസമിതി വികസനം കണ്ടില്ലേ എന്ന് പറയുന്നതെന്നും അഴിമതി മറയ്ക്കാനാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീ കൊടുത്തത്.ഡൽഹിയേക്കാൾ കൊച്ചിയെ മലിനമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.