CPI : CPI പാർട്ടി കോൺഗ്രസ് : എറണാകുളത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ വനിതാ അംഗത്തെ വാഹനമിടിച്ചു, ഗുരുതര പരിക്ക്

എറണാകുളത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്.
CPI : CPI പാർട്ടി കോൺഗ്രസ് : എറണാകുളത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ വനിതാ അംഗത്തെ വാഹനമിടിച്ചു, ഗുരുതര പരിക്ക്
Published on

കൊച്ചി : സി പി ഐ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി ചണ്ഡീഗഡിൽ എത്തിയ വനിതാ നേതാവിനെ വാഹനമിടിച്ചു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്. CPI woman leader injured in Accident)

റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് സ്‌കൂട്ടർ ഇടിച്ചത്. സമ്മേളന വേദിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തോളിനും ഇടുപ്പെല്ലിനും പരിക്കേറ്റു.

ഇവരെ ചണ്ഡീഗഡ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് നിർദേശിച്ചു. അതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടുപോകും.

Related Stories

No stories found.
Times Kerala
timeskerala.com