തിരുവനന്തപുരം: CPI യുട്യൂബ് ചാനൽ തുടങ്ങുന്നു. കനൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിൻ്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ.
പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനൽ.വാർത്താ പ്രചരണത്തിന് പുതിയ കാലത്തിൻ്റെ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും തീരുമാനം.മുഖ്യധാര മാധ്യമങ്ങളില്‍ സിപിഐക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനും യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.
പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് 'കനല്‍' തുടങ്ങുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ നേതൃത്വം നല്‍കുന്ന സംഘമാണ് ചാനല്‍ നിയന്ത്രിക്കുക എന്നാണ് വിവരം.