PM ശ്രീ പദ്ധതിക്കെതിരെ മന്ത്രിസഭാ യോഗത്തിൽ CPI എതിർപ്പ് ഉന്നയിക്കും: തമിഴ്നാട് മോഡൽ നിയമ പോരാട്ടം വേണമെന്ന് ആവശ്യം | CPI

തമിഴ്നാട് മോഡലിൽ നിയമ പോരാട്ടം നടത്താത്തത് എന്തുകൊണ്ടാണെന്നാണ് സിപിഐയുടെ ചോദ്യം
CPI to raise objections against PM SHRI scheme in cabinet meeting
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി സഹകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ നാളത്തെ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉന്നയിക്കും. മുന്നണിയിൽ ചർച്ച ചെയ്യാതെയും മന്ത്രിസഭായോഗത്തിന്റെ അനുമതി ഇല്ലാതെയും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതിൽ സിപിഐക്ക് ശക്തമായ അമർഷമുണ്ട്.(CPI to raise objections against PM SHRI scheme in cabinet meeting)

അതേസമയം, സിപിഐയുടെ എതിർപ്പ് ഉണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കേന്ദ്ര ഫണ്ട് സംസ്ഥാനത്തിന് പ്രധാനമാണെന്ന നിലപാടിലാണ് സിപിഎം. എന്തുകൊണ്ട് തമിഴ്നാട് മോഡൽ സ്വീകരിക്കുന്നില്ല എന്നാണ് സിപിഐയുടെ ചോദ്യം:.

പിഎം ശ്രീ പദ്ധതിയിൽ ചേരാതെ തമിഴ്നാട് സംസ്ഥാനം എസ്എസ്ഐ (SSl - സമഗ്ര ശിക്ഷാ അഭിയാൻ) ഫണ്ട് നേടിയെടുത്ത കാര്യം സിപിഐ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് മോഡലിൽ നിയമ പോരാട്ടം നടത്താത്തത് എന്തുകൊണ്ടാണെന്നാണ് സിപിഐയുടെ ചോദ്യം. മറ്റ് കേന്ദ്ര പദ്ധതികളുമായി സഹകരിക്കുമ്പോൾ പിഎം ശ്രീയിൽ നിന്ന് മാത്രമായി മാറി നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പദ്ധതി സഹകരണം എന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നിലവിൽ നൽകുന്ന വിശദീകരണം.

എഐഎസ്എഫ് വിമർശനം

പിഎം ശ്രീ പദ്ധതിക്കെതിരെ എഐഎസ്എഫും രംഗത്തെത്തി. ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം ഏറ്റെടുക്കുമ്പോൾ, വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് സംസ്ഥാനത്തെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാരിന്റെ കീഴിലാവുകയെന്ന് എഐഎസ്എഫ് വിമർശിച്ചു.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള 1500 കോടിയോളം രൂപ യോജിച്ച സമരപോരാട്ടങ്ങളിലൂടെ നേടിയെടുക്കുന്നതിനു പകരം കേന്ദ്ര നയങ്ങൾക്ക് വഴങ്ങുന്നത് വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണ്, കേന്ദ്രത്തിന്റെ രാഷ്ട്രീയ കളിയല്ലെന്നും പിഎം ശ്രീ പദ്ധതിയെ കേരളം തള്ളിക്കളയണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com