തൃശൂർ : നാട്ടിക എം എൽ എ സി സി മുകുന്ദൻ സി പി ഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇത് ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു. (CPI Thrissur District conference)
അതേസമയം, പാർട്ടി വിടില്ലെന്നും, സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പുറത്താക്കാൻ കാരണം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേശ് കുമാറിൻ്റെയും ജില്ലാ സെക്രട്ടറി കെ കെ വത്സരാജിൻ്റെയും വി എസ് സുനിൽ കുമാറിൻ്റെയും രാഷ്ട്രീയ വൈരാഗ്യമാണ് എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം.