ആലപ്പുഴ : കണക്കുകൂട്ടലിനപ്പുറമാണ് ബി ജെ പിയുടെ രാഷ്ട്രീയ വളർച്ചയെന്ന് സി പി ഐ രാഷ്ട്രീയ പ്രമേയം. ഇവർക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണെന്നാണ് ഇതിൽ പറയുന്നത്. (CPI state conference today)
തന്ത്രപരമായ അനിവാര്യതയാണ് ഇതെന്നും, പ്രതീകാത്മക സ്ഥാനാർത്ഥിത്വങ്ങൾ ഒഴിവാക്കണമെന്നും ഇതിൽ പറയുന്നു. നേതൃതലത്തിൽ പുതുതലമുറ വികസിക്കണമെന്നും, തദ്ദേശ തെരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാനുള്ള അവസരം ആക്കണമെന്നും പ്രമേയത്തിൽ വ്യക്‌തമാക്കുന്നു.