ആലപ്പുഴ : ഇന്ന് ആലപ്പുഴയിൽ സി പി ഐയുടെ 25ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ആരംഭിക്കും. രാവിലെ 11 മണിക്കാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്. (CPI state conference starts today)
ഇത് പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. സമ്മേളനത്തിൽ 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും.
‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ വൈകുന്നേരം 5ന് നടക്കുന്ന സെമിനാര് ഉദ്‌ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സമ്മേളനം മൂന്ന് ദിവസം നീണ്ടു നിൽക്കും.