ആലപ്പുഴ : കേരള സർക്കാരിൻ്റെ മദ്യ നയത്തെ വിമർശിച്ച് സി പി ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ട്. കള്ളിനെക്കാൾ സർക്കാരിന് താൽപ്പര്യം വിദേശമദ്യത്തോടാണെന്നും മുൻഗണന നയത്തിലും പാളിച്ചയുണ്ടായി എന്നും ഇതിൽ പറയുന്നു. (CPI State Conference report)
ഇടതു മുന്നണിയുടെ അണികളുടെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കുന്ന സ്ഥിതിയാണെന്നും, ഇത് പരിഹരിക്കാത്ത പക്ഷം ഗുരുതരമായ തിരിച്ചടി ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിയുണ്ടാക്കിയ നേട്ടം കുറച്ചു കാണരുതെന്നാണ് ഇതിൽ പറയുന്നത്.
പോലീസ് നയത്തിനെതിരെയും കടുത്ത വിമർശനമുണ്ട്. റിപ്പോർട്ട് അവതരിപ്പിക്കുന്നത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ സംഘടനാ റിപ്പോർട്ടുകൾ അവതരിപ്പിക്കും.