തിരുവനന്തപുരം : എ ഡി ജി പി ആം ആർ അജിത് കുമാറിനെതിരായി എതിർപ്പ് നിലനിൽക്കുമ്പോഴും പോലീസിനെ വിമർശിക്കുന്നത് ഒഴിവാക്കി സി പി ഐയുടെ രാഷ്ട്രീയ റിപ്പോർട്ട്. (CPI state conference in Alappuzha)
ഇതിൽ ആഭ്യന്തര വകുപ്പിനെയും പോലീസ് സേനയെയും പ്രശംസിക്കുന്നുണ്ട്. തൃശൂർ പൂരം അലങ്കോലമായ സംഭവം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
സർക്കാരിനെ വെട്ടിലാക്കുന്ന ഒന്നും വേണ്ടെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണിത്.