ആലപ്പുഴ : ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ പാർട്ടി പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് പറഞ്ഞ് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ. അദ്ദേഹം ആലപ്പുഴയിലെ സി പി ഐ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. (CPI state conference)
വിപ്ലവകരമായ മാറ്റങ്ങൾക്ക് വിപ്ലവകരമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ ശക്തിപ്പെടുത്താൻ കൂട്ടായി പ്രവർത്തിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
ബി ജെ പിയുടെ ശ്രമം ഇന്ത്യയെ ഒരു ഫാസിസ്റ്റ് രാജ്യം ആക്കി മാറ്റുക എന്നതാണെന്നും, ഇന്ത്യയുടെ വൈവിധ്യം ബി ജെ പിPയും ആർ എസ് എസും തിരിച്ചറിയുന്നില്ല എന്നും അദ്ദേഹം തുറന്നടിച്ചു. മോദിയുടെ ഗ്യാരൻറി എന്താണെന്നും അദ്ദേഹം ചോദിച്ചു.