പത്തനംതിട്ട : കേരളത്തിൽ കൊടും കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് സി പി ഐ രാഷ്ട്രീയ റിപ്പോർട്ടിൽ പരാമർശം. സർക്കാരിനെതിരായ വിമർശനം സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിലാണ്. (CPI report Pathanamthitta criticizes Kerala Govt)
കൊടി സുനിയെ പോലെയുള്ളവർക്ക് ജയിൽ വിശ്രമ കേന്ദ്രം പോലെയാണെന്നാണ് വിമർശനം. പോലീസുകാർ അമിതാധികാരം ഉപയോഗിക്കുന്നുവെന്നും, എ ഡി ജി പി അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കുടുംബശ്രീ അംഗങ്ങളെ വിവിധ സർക്കാർ വകുപ്പുകളിൽ തിരുകിക്കയറ്റുന്നുവെന്നും, ഇത് പി എസ് സിയെയും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തി ആക്കുകയാണെന്നും പറയുന്ന റിപ്പോർട്ടിൽ, മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം തൃപ്തികരമല്ല എന്നും വ്യക്തമാക്കുന്നു.