തിരുവനന്തപുരം : സി പി ഐയുടെ പാർട്ടി കോൺഗ്രസിലെ സംഘടന റിപ്പോർട്ടിൽ എ ഐ, ഓട്ടോമേഷൻ എന്നിവയെ കരുതിയിരിക്കണമെന്ന് പരാമർശം. ഈ വെല്ലുവിളികൾ പാർട്ടി മനസിലാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.(CPI Party Congress )
പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകണമെന്നും, ജനങ്ങളുമായി നിരന്തരം സമ്പർക്കം ഉണ്ടായില്ലെങ്കിൽ ബ്യൂറോക്രാറ്റിക് പ്രവണത വളരുമെന്നും ഇതിൽ പറയുന്നുണ്ട്.
വ്യക്തിഗത ചിലവുകൾ കൂടുതൽ ചെയ്യുമ്പോഴും പാർട്ടി പ്രവർത്തകർ സംഭവം നൽകാൻ തയ്യാറാകുന്നില്ല എന്നും, വിമർശനമുണ്ട്. സി പി ഐയിൽ പ്രായപരിധി കർശനമായി നടപ്പിലാക്കണം എന്നാണ് ആവശ്യം.