തിരുവനന്തപുരം : കേരളത്തിലടക്കം ബി ജെ പിയെ അകറ്റി നിർത്താൻ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് സി പി ഐ പാർട്ടി കോൺഗ്രസ് ചർച്ചയിൽ അഭിപ്രായം. തദ്ദേശ സ്ഥാപനങ്ങളിൽ ബി ജെ പിയെ തടയാനായി ആവശ്യമെങ്കിൽ കോൺഗ്രസിനെ പിന്തുണയ്ക്കാമെന്നാണ് ഉയർന്ന അഭിപ്രായം. (CPI Party Congress about Congress)
വിശാല ഇടത് പാർട്ടികളുടെ പുനരേകീകരണത്തിന് സി പി ഐ മുൻകയ്യെടുക്കണം എന്നും ആവശ്യമുയർന്നിരുന്നു. കേരളത്തിൽ കോൺഗ്രസിനെ പിന്തുണച്ചാൽ നടപടി ഉണ്ടാകില്ലേയെന്നുള്ള ചോദ്യവും ചർച്ചയിൽ വിഷയമായി.
10 വർഷത്തിനപ്പുറമുള്ള കാര്യം മുന്നിൽ കണ്ടാണ് കേരളത്തിൽ പ്രവർത്തിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.