തൃശൂർ : ബി ജെ പി തെരഞ്ഞെടുപ്പിൻ്റെ ഖുർആനും ബൈബിളും ഗീതയുമായ വോട്ടർ പട്ടികയെ മാനഭംഗപ്പെടുത്തിയെന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐ തൃശൂരിലെ വോട്ടർ പട്ടിക സമഗ്രമായി പരിശോധിക്കുമെന്നും കള്ളവോട്ടര്മാരെ എം പി പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (CPI on Thrissur Voter list fraud )
വോട്ട് ക്രമക്കേടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സി പി ഐ പറഞ്ഞു. "ആട്ടിൻ തോലിട്ട് ചെന്നായ വന്നു, ആടാണെന്ന് കരുതി വേണ്ടതെല്ലാം അവർക്ക് ചെയ്തു കൊടുത്തു കേക്ക് വാങ്ങിയവർ, സ്വർണ്ണ കിരീടം കണ്ടു മഞ്ഞളിച്ചവർ" എന്നിവരെല്ലാം വിചാരധാര വായിക്കണം എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
സി പി ഐയുടെ നേതൃത്വത്തിൽ 16ന് രാവിലെ തൃശൂർ നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.