കൊല്ലം : സംസ്‌ഥാന സർക്കാരിനെയും അവരുടെ പ്രവർത്തനങ്ങളെയും രൂക്ഷമായി വിമർശിച്ച് സി പി ഐ കൊല്ലം ജില്ലാ സമ്മേളനം. ജനങ്ങളിൽ എത്തുന്ന രീതിയിൽ അല്ല മന്ത്രിമാരുടെ പ്രവർത്തനങ്ങൾ എന്നും, അത് പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും വിമർശനമുയർന്നു.(CPI Kollam district conference)
മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാർ മാറിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം നിലപാടുകളിൽ വ്യക്തതയില്ലാത്ത ആളാണെന്ന് പോലും വിമർശനമുണ്ടായി. മുഖ്യമന്ത്രിയെ കാണുമ്പോൾ സി പി ഐ മന്ത്രിമാർക്ക് മുട്ട് വിറയ്ക്കുന്ന അവസ്ഥ ഉണ്ടെന്നും അത് മാറണമെന്നും ഇവർ പറയുന്നു.
നവകേരളത്തിൻ്റെ ശില്പി സി അച്യുതമേനോൻ ആണെന്ന കാര്യം സി പി ഐ മന്ത്രിമാരെങ്കിലും മറക്കരുതെന്നും, മുഖ്യമന്ത്രിയെ തിരുത്താന്‍ നമ്മളെങ്കിലും തയ്യാറായില്ലെങ്കില്‍ പിന്നെ ആരാണ് തയ്യാറാവുക എന്നും ചോദിക്കുന്ന അവസരം വരെ ഉണ്ടായി.