തിരുവനന്തപുരം : സിപിഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ ജീവിയാണെന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പരിഹസിച്ചു.ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും.
45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെന്ററിൽ പണയം വച്ചിരിക്കുകയാണ്.പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് ആത്മാർഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം ബിജെപി രഹസ്യ ബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
അതേ സമയം, ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷത്തെക്കാൾ രൂക്ഷമായി ബിനോവിശ്വം പ്രതികരിച്ചു. പിണറായി വിജയനും സിപിഐമ്മിനും സിപിഐയെക്കാൾ വലുതാണ് ബിജെപി. ബിജെപിയുമായുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പറഞ്ഞ സംതിങ് ഈസ് റോങെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ സിപിഐഎം കേന്ദ്ര നിലപാട് വ്യക്തമാക്കട്ടെ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി അംഗീകരിക്കുമ്പോൾ നിബന്ധനകൾ ഉണ്ടായിരുന്നില്ല. നിബന്ധനകളെ എതിർത്ത് എഐസിസി രംഗത്ത് വന്നിരുന്നുവെന്ന് സതീശൻ.