Kerala
CPI : D രാജ CPI ജനറൽ സെക്രട്ടറിയായി തുടരുന്നത് കടുത്ത എതിർപ്പിനെ മറികടന്ന് : പ്രായപരിധി കർശനമായി നടപ്പിലാക്കണമെന്ന് പാർട്ടി കേരള ഘടകം
കൂടുതൽ ഘടകങ്ങളും അമർജിത് കൗറിൻ്റെ പേര് തള്ളി.
തിരുവനന്തപുരം : സി പി ഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തുടരുന്നത് കടുത്ത എതിർപ്പിനെ മറികടന്നാണ് എന്ന് സൂചന. (CPI General Secretary D Raja)
പാർട്ടിയുടെ കേരള ഘടകം പ്രായപരിധിയിൽ ഒരിളവും പാടില്ല എന്നും, കർശനമായി അത് നടപ്പിലാക്കണമെന്നും വാദിച്ചു. എന്നാൽ, കൂടുതൽ ഘടകങ്ങളും അമർജിത് കൗറിൻ്റെ പേര് തള്ളി.
ബിനോയ് വിശ്വം തന്നെ ഇത് പരിഗണിക്കേണ്ടതില്ല എന്ന് പറഞ്ഞതും രാജ തുടരാനിടയാക്കി. പ്രായപരിധിയോട് തെലങ്കാന, ആന്ധ്ര, തമിഴ്നാട് ഘടങ്ങൾ യോജിച്ചു.