തിരുവനന്തപുരം : സി പി ഐ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ തന്നെ തുടരുമെന്ന് ധാരണ. അദ്ദേഹത്തിന് മാത്രം പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. (CPI General Secretary D Raja)
ഇത്തരത്തിൽ പ്രായപരിധി പിന്നിട്ട മറ്റുള്ളവരെ ഒഴിവാക്കാനും തീരുമാനമായി. ദേശീയ കൗൺസിലിലും മറ്റാർക്കും ഇളവില്ല. ഇന്നാണ് പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളെ തീരുമാനിക്കുന്നത്.
നിർവ്വാഹക സമിതിയിൽ തർക്കം ഉണ്ടായെന്നാണ് സൂചന. പ്രായപരിധി കർശനമായി പാലിക്കണമെന്ന് പാർട്ടിയുടെ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു.