തൃശൂർ : സി പി ഐ ജില്ലാ കൗൺസിലിൽ നിന്ന് സി സി മുകുന്ദൻ എം എൽ എയെ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി സി പി ഐ. (CPI District council Thrissur)
ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം ആണെന്നും, നിലവിലെ കമ്മിറ്റിയിലെ 20 % പേരെ ഒഴിവാക്കി പകരം 20 % പേരെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തണം എന്നാണ് വ്യവസ്ഥയെന്നും സി പി ഐ ജില്ലാ കൗൺസിൽ വ്യക്തമാക്കുന്നു.
11 ജില്ലാ കൗൺസിൽ അംഗങ്ങൾ ഏകകണ്ഠമായി തീരുമാനമെടുത്തുള്ള നടപടിയാണിത്.