

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി സംബന്ധിച്ച് എൽ ഡി എഫിൽ തർക്കം. പദ്ധതിയിൽ അംഗമാകണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാടിനോട് യോജിക്കാതെ നിൽക്കുകയാണ് സി പി ഐ.(CPI against PM Shri project )
ഇത് എൽ ഡി എഫിൽ ചർച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ ഈ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ല.
പദ്ധതിയിൽ ചേരാത്തത് കൊണ്ട് സമഗ്ര ശിക്ഷാ കേരള ഫണ്ട് കൂടി തടഞ്ഞു വച്ചിരിക്കുന്ന നടപടിയെ ചോദ്യം ചെയ്യണമെന്നാണ് സി പി ഐ പറയുന്നത്.