മലപ്പുറം : മിണ്ടാപ്രാണികളോട് കൊടുംക്രൂരത. മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു. നാല് പശുക്കളെയാണ് അജ്ഞാതൻ ആക്രമിച്ചത്. (Cows were stabbed in Malappuram)
ഇന്നലെ രാത്രി സംഭവമുണ്ടായത് അരീക്കോട് കാരിപ്പറമ്പിലാണ്. ഒരു പശു ചത്തു. മറ്റൊന്നിന് പരിക്കേറ്റു. ഇജാസിൻ്റെ പശുക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അരീക്കോട് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.