തൃശൂര്‍ : തൃശൂര്‍ അരിമ്പൂരിൽ പേവിഷ ബാധയേറ്റ് മൂന്ന് പശുക്കൾ ചത്തു. കൈപ്പിള്ളി വീട്ടിൽ സിദ്ധാർത്ഥൻ്റെ രണ്ടുപശുക്കളും കിഴക്കുപുറത്ത് ഉണ്ണികൃഷ്ണൻ്റെ ഒരു പശുവുമുൾപ്പടെ മൂന്ന് പശുക്കളുമാണ് ചത്തത്.
കുറുനരിയുടെ ആക്രമണത്തിൽ കടിയേറ്റ് പേ ഇളകി പശുക്കൾ ചത്തുവീണത്. മൂന്ന് ദിവസം മുമ്പ് പശുക്കൾക്ക് കടിയേറ്റത്. ഉടനെ പഞ്ചായത്തിലെ മൃഗഡോക്ടർ വീടുകളിൽ എത്തി പേവിഷക്കുള്ള നാല് കുത്തിവെപ്പ് നടത്തിയെങ്കിലും തിങ്കളാഴ്ച്ച രാവിലെയോടെ ചത്തുവീഴുകയായിരുന്നു.