'UDF പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പോലീസിൻ്റെ വീഴ്ച മറയ്ക്കാൻ': പേരാമ്പ്ര സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി കോടതി | Perambra clash

പോലീസിൻ്റെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്നതാണ് കോടതിയുടെ നിരീക്ഷണം
Court strongly criticizes police on Perambra clash
Published on

കോഴിക്കോട് : ഷാഫി പറമ്പിൽ എം.പി.ക്ക് പരിക്കേറ്റ പേരാമ്പ്രയിലെ സംഘർഷത്തിൽ യു.ഡി.എഫ്. പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞെന്ന കേസ് പോലീസിൻ്റെ വീഴ്ച മറയ്ക്കാൻ വേണ്ടി എടുത്തതാണെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പോലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു.(Court strongly criticizes police on Perambra clash)

യു.ഡി.എഫ്. പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടകവസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്.ഐ.ആർ. ഇട്ടത് പോലീസിൻ്റെ വീഴ്ച മറച്ചുവെക്കാനാണ് എന്ന് ഉത്തരവിൽ പറയുന്നു.

സംഘർഷസ്ഥലത്ത് ഗ്രനേഡ് ഉപയോഗിച്ചതിലും അതിൻ്റെ കൈകാര്യം ചെയ്യലിലുമുണ്ടായ പോലീസിൻ്റെ വീഴ്ച മറച്ചുവെക്കാനാണ് യു.ഡി.എഫ്. പ്രവർത്തകർക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞതിന് പുതിയ കേസ് എടുത്തതെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ കേസിൽ പോലീസിൻ്റെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്നതാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി.

Related Stories

No stories found.
Times Kerala
timeskerala.com