സാ​ല​മ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച് കോ​ട​തി | Murder case

കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി പ്ര​കാ​ശി​ന് ആ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വിധിച്ചത്.
murder case
Updated on

പത്തനംതിട്ട : സാ​ല​മ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. കേ​സി​ലെ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി പ്ര​കാ​ശി​ന് ആ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വിധിച്ചത്.

2017 ഓ​ഗ​സ്റ്റ് 14ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര കോ​ട​മ​ല​യി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ആ​യി​രു​ന്ന പ്ര​കാ​ശ് കൃ​ത്യ​മാ​യി റ​ബ​ർ മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്തി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം നോ​ട്ട​ക്കാ​ര​നാ​യ സാ​ല​മ​ൻ തോ​ട്ടം ഉ​ട​മ​യെ അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ പ്ര​തി പ്ര​കാ​ശ് സാ​ല​മ​ന്‍റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച ശേ​ഷം തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com