മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്‌സോ കോടതിയുടെ വിധി. ശിക്ഷാ കാലയളവില്‍ ഒരു വര്‍ഷം കഠിനതവിനും വിധിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2022-23 കാലയളവില്‍ 11 വയസുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടി കുടുംബത്തിനൊപ്പം താമസിച്ചിരുന്ന വീട്ടില്‍വെച്ചാണ് അതിക്രമം നടന്നിരുന്നത്.വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.
അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസിൽ മഞ്ചേരി കോടതിയിൽനിന്നും പത്തുവർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാൾ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.