മുൻകൂർ ജാമ്യഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി: രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി; പോലീസ് റിപ്പോർട്ട് തേടി | Rahul Mamkootathil

പോലീസ് അറസ്റ്റിനുള്ള നീക്കം നടത്തുന്നു എന്ന് ആരോപിച്ചാണ് രാഹുൽ ജാമ്യഹർജി നൽകിയിരിക്കുന്നത്
rahul-mamkootathil
Updated on

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് (Rahul Mamkootathil) തിരിച്ചടി. 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞില്ല.

ജാമ്യാപേക്ഷ തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന അധിക ഹർജിയും കോടതി അംഗീകരിച്ചില്ല. കേസിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഡിസംബർ എട്ടാം തീയതി റിപ്പോർട്ട് ഹാജരാക്കാനാണ് പോലീസിന് നൽകിയിട്ടുള്ള നിർദ്ദേശം. ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകിയത്. രണ്ടാമത്തെ കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടില്ല.

രാഹുലിന്റെ പ്രധാന വാദങ്ങൾ

പോലീസ് അറസ്റ്റിനുള്ള നീക്കം നടത്തുന്നു എന്ന് ആരോപിച്ചാണ് രാഹുൽ ജാമ്യഹർജി നൽകിയിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, ഇങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. പരാതിക്കാരി സ്ത്രീയാണോ പുരുഷനാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് രാഹുൽ ഹർജിയിൽ ആരോപിച്ചു. തനിക്കെതിരെ സർക്കാരും പോലീസും രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Summary

MLA Rahul Mamkootathil faced a setback as the Thiruvananthapuram District Sessions Court refused to grant an interim stay on his arrest in the second alleged rape case involving a 23-year-old woman. The court instructed the police to submit the case report by December 8, without granting the additional petition to prevent arrest until the bail plea is settled. Mankuttathil's petition vehemently denies the allegations, claiming the case is fabricated, questioning the very existence and gender of the complainant, and alleging the charges are part of a political conspiracy.

Related Stories

No stories found.
Times Kerala
timeskerala.com