കൊല്ലം : ഷാർജയിൽ കൊല്ലം സ്വദേശിനിയായ അതുല്യ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യം ലഭിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജാമ്യ ഉത്തരവിലെ വിശദാംശങ്ങളാണ് പുറത്തായത്. (Court on Athulya death case)
ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവിൽ തെളിവുകൾ ഇല്ല എന്നാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ തെളിവുകൾ ഉണ്ടായിരുന്നുവെങ്കിൽ സതീഷിനെ ദുബായ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്തേനെയെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോടതിക്ക് അക്കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും, ഫോട്ടോയും വീഡിയോയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും, അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം തുടരും എന്നും കോടതി പറയുന്നു. ഇടക്കാല ഉത്തരവ് വന്ന് 10 ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കേണ്ടതാണ്.