തിരുവനന്തപുരം : ഉളിയാഴത്തറ വട്ടക്കരിക്കകം ജംഗ്ഷന് സമീപത്ത് താമസിച്ചിരുന്ന രാജൻ നായരെ കൊലപെടുത്തിയ കേസിലെ മകനായ പ്രതി കുറ്റക്കാരൻ. ഉളിയഴാത്തറ സ്വദേശിയായ രാജേഷിനെയാണ് തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ചെമ്പഴന്തി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോർപ്പറേറ്റ് സൊസൈറ്റിയിൽ പണയപ്പെടുത്തി കിട്ടിയ 15000 രൂപയിൽ നിന്നും പ്രതിക്ക് കൊടുത്ത വിഹിതം കുറഞ്ഞു പോയതിൽ ഉള്ള വിരോധത്തിലാണ് രാജപ്പൻ നായരെ രാജേഷ് കൊലപ്പെടുത്തിയത്. തടിക്കഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രാജൻ മരിച്ചത്.