ലോ​ഡ്ജി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട കേ​സിൽ കാ​മു​ക​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി |murder case

തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി സി​ജു ഷെ​യ്ക്ക് വി​ധി​ച്ച​ത്.
murder case
Published on

തി​രു​വ​ന​ന്ത​പു​രം : ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ കാ​മു​ക​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് വി​ല്ലേ​ജി​ൽ അ​രു​വി​ക്കു​ഴി മു​രി​ക്ക​ത്ത​റ​ത​ല വീ​ട്ടി​ൽ ഗാ​യ​ത്രി​യെ (25) കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് വി​ധി വ​ന്ന​ത്.

കേ​സി​ൽ കൊ​ല്ലം സ്വ​ദേ​ശി പ്ര​വീ​ൺ കു​റ്റ​ക്കാ​ര​നാ​ണെ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി സി​ജു ഷെ​യ്ക്ക് വി​ധി​ച്ച​ത്. ശി​ക്ഷ തി​ങ്ക​ളാ​ഴ്ച വി​ധി​ക്കും.

2022 മാ​ർ​ച്ച് 5ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​വീ​ണ്‍ ഗാ​യ​ത്രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. 2021ല്‍ ​വെ​ട്ടു​കാ​ട് പ​ള്ളി​യി​ല്‍ വ​ച്ച് ഇ​യാ​ള്‍ ഗാ​യ​ത്രി​യെ വി​വാ​ഹം ക​ഴി​ച്ചു. പി​ന്നീ​ട് ഗാ​യ​ത്രി​യെ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തു.

2022 മാ​ര്‍​ച്ച് അ​ഞ്ചി​ന് ത​മ്പാ​നൂ​ര്‍ അ​രി​സ്റ്റോ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ല്‍ മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത് ഗാ​യ​ത്രി​യെ അ​വി​ടേ​യ്ക്കു കൊ​ണ്ടു​വ​ന്നു. വൈ​കി​ട്ട് അ​ഞ്ചോ​ടെ മു​റി​ക്കു​ള്ളി​ല്‍ വ​ച്ച് ഗാ​യ​ത്രി ധ​രി​ച്ചി​രു​ന്ന ചു​രി​ദാ​റി​ന്‍റെ ഷാ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ ചു​റ്റി വ​ലി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്.

Related Stories

No stories found.
Times Kerala
timeskerala.com