ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന് കോടതി |murder case

ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്‌.
court order
Published on

തിരുവനന്തപുരം : വർക്കലയിൽ യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ്‌ കുറ്റക്കാരനെന്ന്‌ കോടതി. ചെറുന്നിയൂർ തൊപ്പിച്ചന്ത മുട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ സുരേന്ദ്രനെനാണ് കേസിലെ പ്രതി.

ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്‌. ചെറുന്നിയൂർ അമ്പിളിച്ചന്ത കാവുവിളവീട്ടിൽ കുഞ്ഞുമോൾ (30) ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിൽ ഇവരുടെ അമ്മ കൗസല്യയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

2008 ജനുവരിയിൽ നടന്ന കൊലപാതകത്തിൽ വർക്കല പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്‌. വാദം കേൾക്കാനും വിധി പറയാനുമായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com