Soubin

സൗബിന്‍ ഷാഹിറിന് വിദേശയാത്രക്ക് അനുമതി നിഷേധിച്ച് കോടതി | Travel Abroad

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍.
Published on

കൊച്ചി: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് സൗബിന്റെ അപേക്ഷ തള്ളിയത്. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ യാത്രാനുമതി തേടിയാണ് സൗബിന്‍ കോടതിയെ സമീപിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്.

Times Kerala
timeskerala.com