
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. അതുകൊണ്ട് എത്ര പണം ചെലവഴിച്ചും ആളുകള്‍ ഇന്ന് വിവാഹച്ചടങ്ങുകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇതിനായി പല നവദമ്പതികളും സിനിമയിലെ വസ്ത്രങ്ങള്‍, സീന്‍, സ്ഥലം എന്നിവ ഉപയോഗിച്ച് വിവാഹത്തെ വ്യത്യസ്തമാക്കുന്നു. അത്തരത്തിലൊരു. വ്യത്യസ്തമായ ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സിനിമയിലെ രംഗമാണ് വിവാഹത്തിനിടെ ദമ്പതികൾ പുനഃസൃഷ്ടിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹീറോ ചിത്രമായ സ്‌പൈഡര്‍മാനിലെ ചുംബന രംഗമാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. തലകീഴായി തൂങ്ങിക്കിടക്കുന്ന പീറ്റര്‍ പാര്‍ക്ക് എന്ന കഥാപാത്രത്തിനനെ നായികയായ മേരി ചുംബിക്കുന്നതാണ് രംഗം. വിവാഹശേഷം നടന്നുവരുന്ന നവദമ്പതികളുടെ മുന്നിലേക്ക് ഒരു കയര്‍ വീഴുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ വരന്‍ കയറില്‍ പിടിച്ച് തലകീഴായി കിടക്കുകയും വധു ചുംബിക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുഎസിലെ വെസ്റ്റ് മിഷിഗണിലെ കോര്‍ണര്‍സ്‌റ്റോണ്‍ പള്‌ലിയിലാണ് ഈ വിവാഹം നടന്നത്.